ന്യൂഡൽഹി : കാർഷിക ബില്ലിന്റെ പേരിൽ പ്രതിഷേധിക്കുന്നവർ കണ്ണു തുറന്ന് കാണുക ജിതേന്ദ്ര ഭോയി എന്ന കർഷകനെയും . ഉല്‍പ്പന്നങ്ങള്‍ വാങ്ങി പണം നല്‍കാതിരുന്ന വ്യാപാരികള്‍ക്കെതിരേ ബില്ലിലെ നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് കേസ് നല്‍കിയിരിക്കുകയാണ് ജിതേന്ദ്ര ഭോയി. നിയമം പ്രാബല്യത്തിലായ ശേഷം രാജ്യത്ത് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്
കഷ്ടപ്പെട്ട് വിളയിച്ച ചോളമാണ് ജിതേന്ദ്ര മദ്ധ്യപ്രദേശിലെ വ്യപാരികൾക്ക് വിറ്റത്. അഡ്വാൻസായി 25000 രൂപ നൽകിയശേഷം ബാക്കി തുക 15 ദിവസത്തിനുളളിൽ നൽകാമെന്നുപറഞ്ഞ് വ്യാപാരികൾ ധാന്യവുമായിപോയി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പണം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
രേഖകൾ പ്രകാരം 285,000 രൂപയാണ് വ്യാപാരികൾ നൽകേണ്ടത്. പുതിയ നിയമപ്രകാരം കർഷകനിൽ നിന്ന് വ്യാപാരികൾ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ മൂന്നുദിവസത്തിനകം പണം കൊടുക്കണമെന്നാണ് വ്യവസ്ഥ . ഇത് ലംഘിച്ചതോടെ അധികൃതർ വ്യാപാരികൾക്കെതിരെ കേസെടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു .
മുൻപ് കർഷകർക്ക് സ്വന്തം വിളയ്‌ക്ക് അർഹിച്ച പണം കിട്ടുമായിരുന്നില്ല . കടം കയറിയാൽ ആത്മഹത്യയായിരുന്നു പലരും കണ്ടെത്തിയ മാർഗം . ഇന്ന് സ്ഥിതി മാറി കർഷകർക്ക് മാത്രമായി ഒരു നിയമമുണ്ട് , അവകാശപെട്ട പണം നേടി കൊടുക്കാൻ വേണ്ടി കാർഷിക ബിൽ .
















Comments