അബൂജ: നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കര്‍ഷകരെ കൂട്ടക്കൊലചെയ്തു. വടക്ക് കിഴക്കന്‍ നൈജീരിയയിലെ മൈദുഗുരുവിലാണ് ഇസ്ലാമിക ഭീകരാക്രമണം നടന്നത്. കൃഷിയിടത്ത് നിരത്തി നിര്‍ത്തിയാണ് 43 പേരെ കഴുത്തറുത്താണ് കൊന്നത്. ഐ.എസ് ഭീകരരുടെ പിന്തുണയുള്ള ബോക്കോ ഹറാമെന്ന ഭീകര സംഘടനയാണ് കര്‍ഷകരെ കൂട്ടക്കൊല ചെയ്തത്.
നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദൂ ബുഹാരി കൂട്ടക്കൊലയില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തി. ബോക്കോ ഹറാം സ്ംഘടനയിലെ ഒരു ഭീകരനെ ഗ്രാമീണര്‍ പിടിച്ചു വെച്ചതിന്റെ പകരം വീട്ടലാണ് കൂട്ടക്കൊലയിലേക്ക് നയിച്ചെതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
‘ഭീകരര്‍ കൊന്നുതള്ളിയത് രാജ്യത്തെ കഠിനാധ്വാനികളായ കര്‍ഷകരെയാണ്. രാജ്യം മുഴുവന്‍ ഈ കൂട്ടക്കൊലയുടെ ഞെട്ടലിലാണ്. കൊല്ലപ്പെട്ട മുഴുവന്‍ കര്‍ഷകരുടെ കുടുംബങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുകയാണ്.’ മുഹമ്മദൂ ബുഹാരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കൃഷിയിടങ്ങളിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ കര്‍ഷകരെ ഒന്നടങ്കം കൊന്നുതള്ളു കയായിരുന്നു. പിടിച്ചുകൊണ്ടുവന്ന് കൈകാലുകള്‍ കെട്ടി ബന്ദിയാക്കിയ ശേഷമാണ് അരുംകൊല നടത്തിയത്. ഐ.എസിന്റെ പ്രവര്‍ത്തനം നൈജീരിയില്‍ വ്യാപകമായ ശേഷം സമീപകാലത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് നടന്നിതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്.
നിരന്തരം കൂട്ടക്കൊലകള്‍ നടത്തിയാണ് ഐ.എസ്.മാതൃകയില്‍ ബോക്കോ ഹറാം ആഫ്രിക്കന്‍ മേഖലകളില്‍ ഭീതി വിതയ്‌ക്കുന്നത്. കഴിഞ്ഞ മാസം വ്യത്യസ്ത സ്ഥലങ്ങളിലായി 22 കര്‍ഷകരെ ഭീകരര്‍ വധിച്ചിരുന്നു.
















Comments