തിരുവനന്തപുരം : 1921 ലെ ഹിന്ദു വംശഹത്യ പ്രമേയം ആക്കിയുള്ള ചലച്ചിത്രത്തിന്റെ തിരക്കഥ മൂകാംബികാ ക്ഷേത്രത്തിൽ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. താൻ തിരക്കഥ മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി സമർപ്പിച്ച വിവരം അലി അക്ബർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്.
1921 ലെ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത് കുഞ്ഞഹമ്മത് ഹാജിയെ നായകനാക്കി സിനിമ പുറത്തിറക്കുമെന്നു ആഷിക് അബുവും സംഘവും പ്രഖ്യാപിച്ചത് വിവാദമായതോടെയാണ് അലി അക്ബർ സിനിമ പ്രഖ്യാപനം നടത്തിയത് .
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന സിനിമയാണ് ‘1921’. ‘മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെയാണ് അലി അക്ബർ തന്റെ ചിത്രം നിർമിക്കുന്നത്. വരുന്ന ഫെബ്രുവരി 20 നു ഷൂട്ടിങ് തുടങ്ങുമെന്ന് അലി അക്ബർ മുൻപ് വ്യക്തമാക്കിയിരുന്നു .
ഏതെങ്കിലും ഒരു മതത്തിനെതിരായ സിനിമയല്ല ഇത്. മറിച്ച് കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ്. ചിലർക്ക് വാരിയംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ഹിന്ദു വംശഹത്യയ്‌ക്ക് നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമരസേനാനികളെന്നു വാഴ്‌ത്തി മഹത്വപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ വ്യാജ കഥക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാൻ നമുക്കും ഒരു സിനിമ എടുക്കേണ്ടി വരുമെന്നാണ് അലി അക്ബർ വ്യക്തമാക്കിയത് .
















Comments