മുടിയുടെ ആരോഗ്യത്തിനായി കയ്യോന്നി എണ്ണ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

മുടിയുടെ ആരോഗ്യത്തിനായി കയ്യോന്നി എണ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2020, 10:30 am IST
FacebookTwitterWhatsAppTelegram

എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇത് തടയുന്നതിനായി നിരവധി മരുന്നുകളും എണ്ണകളും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി മുടിവളരുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് കയ്യോന്നി എണ്ണ. ഇത് സ്ഥിരമായി രണ്ടാഴ്ചയെങ്കിലും ഉപയോഗിക്കുകയാണെങ്കില്‍ പെട്ടെന്നു തന്നെ മാറ്റം അറിയാന്‍ സാധിക്കുന്നതാണ്. ഏറ്റവും ഫലപ്രദവും മുടിയുടെ ആരോഗ്യത്തിന് ഉത്തമവുമായ ഒന്നാണ് കയ്യോന്നി എണ്ണ. വീട്ടില്‍ തന്നെ എളുപ്പം കാച്ചിയെടുക്കാവുന്നതാണിത്.

കയ്യോന്നിയുടെ ഇല, പൂവ്, കായ എന്നിവയെല്ലാം എണ്ണ കാച്ചുന്നതിനായി ഉപയോഗിക്കുന്നു. എന്നാല്‍ ഇത് തയ്യാറാക്കുമ്പോള്‍ കൃത്യമായ അളവില്‍ എണ്ണ കാച്ചിയെടുക്കണം എന്നാല്‍ മാത്രമേ അതിന്റെ ഗുണം പെട്ടെന്ന് തന്നെ നമുക്ക് ലഭിക്കുകയുള്ളൂ. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്‌ക്ക് ഒരു ഗ്ലാസ് കയ്യോന്നി നീര് എന്നതാണ് കണക്ക്. ഒരു ലിറ്റര്‍ വെളിച്ചെണ്ണ എടുത്ത ശേഷം കയ്യോന്നിയുടെ ഇല, പൂവ്, കായ് എന്നിവ എല്ലാം ഇടിച്ചു പിഴിഞ്ഞെടുത്ത് ഒരു ഗ്ലാസ് നീര് മാറ്റിവെക്കുക. ശേഷം ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതില്‍ ഒരു ലിറ്റര്‍ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് കയ്യോന്നി നീരും ചേര്‍ക്കണം.

വെളിച്ചെണ്ണ ചൂടായി തുടങ്ങുമ്പോള്‍ തന്നെ കയ്യോന്നി നീര് ഒഴിക്കണം,കാരണം നന്നായി ചൂടായ വെളിച്ചെണ്ണയിലേയ്‌ക്ക് നീരൊഴിക്കുകയാണെങ്കില്‍ വെളിച്ചെണ്ണ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. ഇതിനു ശേഷം തുടര്‍ച്ചയായി ഇളക്കണം. പാത്രത്തിനു മുകളില്‍ പതപോലെ ആദ്യം കാണുമെങ്കിലും കുറെ നേരം കഴിഞ്ഞാല്‍ അത് ഇല്ലാതാവും. അരമണിക്കൂറെങ്കിലും ഇങ്ങനെ ഇളക്കി എടുക്കണം. ശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം മറ്റൊരു പാത്രത്തിലാക്കി സൂക്ഷിക്കാം. ദിവസവും ഉപയോഗിക്കാവുന്ന ഒരു എണ്ണയാണിത്. എന്നാല്‍ കയ്യോന്നിയ്‌ക്ക് തണുപ്പ് കൂടുതലായതു കൊണ്ട് തന്നെ രാത്രി തലയില്‍ തേച്ച് കിടക്കരുത്.

Tags: hair_care
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies