കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള വിമാനസേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ പുന:രാരംഭിക്കാന്‍ തീരുമാനമായി. ഇരുരാജ്യങ്ങളുടേയും വ്യോമയാന വകുപ്പാണ് തീരുമാനം അറിയിച്ചത്. കൊറോണ ലോക്ഡൗണ്‍ സമയത്ത് നിര്‍ത്തിവെയ്‌ക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്കും തിരികേയും നേപ്പാള്‍ വിമാനം സഞ്ചരിക്കാന് പോകുന്നത്.
കൊറോണ പ്രതിരോധ മാനദണ്ഡം അനുസരിച്ച് സുരക്ഷാ ബബിള്‍ സംവിധാനം പാലിച്ചാകും എല്ലാ സര്‍വ്വീസുകളുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു. നേപ്പാളിന്റെ വിനോദസഞ്ചാര-സാംസ്‌കാരിക- സിവില്‍ വ്യോമയാന വകുപ്പ് ജോയിന്റെ സെക്രട്ടറി ബുദ്ധ സാഗര്‍ ലാമിഷാനേയാണ് നടപടിക്രമങ്ങള്‍ വിശദീകരിച്ചത്.
അടുത്തയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുവിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. കാഠ്മണ്ഡു-ന്യൂഡല്‍ഹി വിമാനയാത്രയാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ സര്‍വ്വീസ് തുടങ്ങാന്‍ നേപ്പാള്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ തയ്യാറായിരുന്നില്ല. മുംബൈയിലേക്കും ബാംഗ്ലൂരിലേയ്‌ക്കും നേപ്പാളിലേയ്‌ക്ക് വിമാനങ്ങള്‍ കൊറോണ ആരംഭിക്കും മുമ്പ് വരെ പറന്നിരുന്നു.
















Comments