മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ടീമുകള്‍ അഞ്ചാം ഘട്ട മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി. ബയേണും അത്‌ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് സമനിലകൊണ്ട് തൃപ്തിപ്പെട്ടത്. ബയേണ്‍ അത്‌ലറ്റികോ മാഡ്രിഡ് മത്സരം ഒരോ ഗോളുകള്‍ പരസ്പരം അടിച്ചാണ് മടങ്ങിയത്.ജോ ഫെലിക്‌സിലൂടെ അത്‌ലറ്റികോ മാഡ്രിഡ് 26-ാം മിനിറ്റില്‍ മുന്നിലെത്തി യെങ്കിലും 86-ാം മിനിറ്റിലെ നിര്‍ണ്ണായക പെനാല്‍റ്റി മുതലാക്കി ബയേണിനായി തോമസ് മുള്ളര്‍ സമനില പിടിച്ചു.
രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോളടിക്കാന്‍ എഫ്.സി പോര്‍ട്ടോ അനുവദിച്ചില്ല. മത്സരം ഗോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്. എന്നാലും ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങളിലൂടെ നോക്കൗട്ടില്‍ കടന്നതിന്റെ സന്തോഷത്തിലാണ് പെപ് ഗ്വാര്‍ഡിയോളയും ടീമും. മൂന്നാം മത്സരത്തില്‍ അത്‌ലാന്റ മിഡിലാന്റിനോട് തോല്‍ക്കാതെ രക്ഷപെട്ടു. 13-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഷോള്‍സിലൂടെ മിഡിലാന്റ് ലീഡ് നേടി. 79-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ റൊമേറോ അത്‌ലാന്റയുടെ രക്ഷകനായി.
Comments