ബുഡാപെസ്റ്റ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം. ഗ്രൂപ്പ് ജിയില്‍ ഹംഗേറിയന്‍ ക്ലബ്ബായ ഫെറന്‍കാവറോസിനെ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുട്ടുകുത്തിച്ചു. ബാഴ്‌സലോണയ്‌ക്കായി അന്റോണിയോ ഗ്രീസ്മാന്‍ വീണ്ടും കളംനിറഞ്ഞതാണ് ആരാധകര്‍ക്ക് ആവേശമായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗ്രീസ്മാന്‍ ഗോള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ സ്പാനിഷ് ലീഗില്‍ ഒസാസുനയെ 4-0ന് തോല്‍പ്പിച്ചതിലും ഗ്രീസ്മാന്റെ സംഭാവന ഉണ്ടായിരുന്നു.
കളിയുടെ 14-ാം മിനിറ്റില്‍ ഗ്ലീസ്മാന്‍ ടീമിന് ലീഡ് നല്‍കി. 20 -ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രെയ്‌ത്വെയിറ്റ് ബാഴ്‌സയെ 2-0ന് മു്ന്നിലെത്തിച്ചു. 28-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഓസ്‌മോ ഡെംബലേ സ്പാനിഷ് ടീമിന്റെ ജയം 3-0ന് ആധികാരികമാക്കി.
ജയത്തോടെ ഗ്രൂപ്പില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെത്തി. തൊട്ടുപിന്നിൽ യുവന്റസാണുള്ളത്. രണ്ടു ടീമികളും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.
Comments