വിയന്ന: ആഗോളതലത്തിലെ എണ്ണയുടെ ലഭ്യത ജനുവരി മുതല്‍ സാധാരണനില യിലാകുമെന്ന് ഒപെക് രാജ്യങ്ങള്‍. ഒരു ദിവസം അഞ്ചു ലക്ഷം ബാരല്‍ എണ്ണ എനന നിലയിലേക്ക് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ആഗോളതലത്തില്‍ കൊറോണ ലോക്ഡൗണ്‍ കാരണം എണ്ണയുടെ ഉപഭോഗം കുറഞ്ഞതും വാഹനഗതാഗതം നിന്നതുമാണ് എണ്ണ ഉല്‍പ്പാദനത്തെ ബാധിച്ചത്.
രാജ്യങ്ങളില്‍ എണ്ണയുടെ കരുതല്‍ ശേഖരവും വര്‍ദ്ധിച്ചതിനാല്‍ എണ്ണ ആരും ആവശ്യപ്പെട്ടില്ലെന്നതും ഉല്‍പ്പാദനം കുറച്ചിരുന്നു. വലിയ വിലക്കുറവാണ് തുടര്‍ന്ന എണ്ണവിപണിയില്‍ സംഭവിച്ചത്. പന്ത്രണ്ടാമത് ഒപെക് യോഗമാണ് നിലവിലെ ആഗോള സ്ഥിതി വിലയിരുത്തിയത്. ആഗോളതലത്തില്‍ രാജ്യങ്ങള്‍ക്കുണ്ടായ എണ്ണ വ്യാപാരത്തിലെ നഷ്ടം നികത്താന്‍ ആവശ്യമായ നടപടികള്‍ 2021 മാര്‍ച്ച് വരെ തുടരുമെന്നും ഒപെക് സമിതി തീരുമാനിച്ചു. സൗദി അറേബ്യയും റഷ്യയുമാണ് നിലവില്‍ ഒപെക് സമിതിയുടെ സംയുക്ത നേതൃത്വം വഹിക്കുന്നത്.
















Comments