സിഡ്‌നി: ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ വശംമാറി നിന്ന് ബൗളര്‍മാരെ നേരിടുന്ന സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്നആവശ്യത്തിനെതിരെ മാക്‌സ്‌വെല്‍ രംഗത്ത്. ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ വശംമാറിനിന്ന് ബാറ്റ് തിരിച്ച് അടിക്കുന്ന രീതിയാണ് ക്രിക്കറ്റില്‍ സ്വിച്ച് ഹിറ്റെന്ന പേരില്‍ വിളിക്കപ്പെടുന്നത്.
ഇന്ത്യാ-ഓസീസ് മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ പലതവണ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഫലപ്രദമായി സ്വിച്ച് ഹിറ്റിലൂടെ സിക്‌സര്‍ പറത്തിയിരുന്നു. ഇതിനിനെതിരെ ഗ്രേഗ് ചാപ്പല്‍ രംഗത്തെത്തി. ബാറ്റ്‌സ്മാന്‍മാര്‍ വലംകൈയ്യന്മാരും ഇടംകയ്യന്മാരുമുണ്ട് . ക്രിക്കറ്റിന്റെ മാന്യത നശിപ്പിക്കുന്ന രീതിയാണ് വലംകയ്യനായ ആള്‍ പന്തെറിയുമ്പോള്‍ തിരിഞ്ഞ് നിന്ന് ബാറ്റ് ചെയ്യുന്നതെന്നാണ് ചാപ്പല്‍ വിമര്‍ശിച്ചത്. എന്നാൽ ക്രിക്കറ്റിന്റെ നിയമത്തിൽ സ്വിച്ച് ഹിറ്റ് അനുവദിക്കുന്നുണ്ടെന്നും ബൗളർമാർ പുതിയ തന്ത്രങ്ങളാണ് വികസിപ്പിക്കേണ്ടതെന്നും ഗ്ലെന്‍ മാക്‌സ്‌വെല്‍ തിരിച്ചടിച്ചു.
















Comments