കാന്‍ബറ: ഏകദിന പരമ്പര കൈവിട്ട ഇന്ത്യ പരമ്പരയിലെ ടി20യ്‌ക്കായി ഇറങ്ങുന്നു. അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20 നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.40നാണ് മത്സരം ആരംഭിക്കുന്നത്. അവസാന ഏകദിനത്തില്‍ മികച്ച പോരാട്ടം പുറത്തെടുക്കാനായതിന്റെ ആത്മവിശ്വാസ ത്തിലാണ് ഇന്ത്യ. മാത്രമല്ല ആദ്യ രണ്ടു ഏകദിനങ്ങളില്‍ നി്ന്നും വ്യത്യസ്തമായി യുവതാരങ്ങള്‍ക്ക് നല്‍കിയ അവസരം എല്ലാവരും പ്രയോജനപ്പെടുത്തിയതും ഇന്ത്യയ്‌ക്ക് മേല്‍കൈ നല്‍കുന്നു. ശുഭ്മാന്‍ ഗില്ലും നടരാജും നടത്തിയ പ്രകടനം കോഹ്ലിയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
ഇന്ത്യയ്‌ക്ക് മേല്‍കൈ നല്‍കുന്ന പ്രധാന ഘടകം ഐ.പി.എല്ലിലെ താരങ്ങളുടെ മികവാണ്. ധാവാനൊപ്പം രാഹുല്‍ ഓപ്പണറായി ഇറങ്ങുന്ന മത്സരത്തില്‍ സഞ്ജുസാംസണ്‍ കളിക്കുമെന്നാണ് സൂചന. മദ്ധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും മികച്ച ഫോമിലാണ്.
ബൗളിംഗില്‍ ഇന്ത്യയുടെ പേസ് കരുത്തായ ഷമിക്കോ ബൂംറയ്‌ക്കോ വിശ്രമം നല്‍കിയാല്‍ കാന്‍ബറയിലെ താരം ടി.നടരാജന് അവസരം ലഭിക്കും. ഒപ്പം മനീഷ് പാണ്ഡെയ്‌ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിനും സാദ്ധ്യതയുണ്ട്. ഓസീസ് നിരയില്‍ അപകടകാരി ഗ്ലെന്‍ മാക്‌സ് വെല്‍ തന്നെയാണ്. വാര്‍ണറില്ലാത്തതിനാല്‍ ക്യാപ്റ്റന്‍ ഫിഞ്ചിനൊപ്പം മാത്യൂ വെയ്ഡാണ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം ഏറ്റുമുട്ടിയ 19 ടി20 കളിൽ 11 ലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.
















Comments