കാന്‍ബെറ: ഇന്ത്യാ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ്സ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിനിറക്കി.കെ.എല്‍.രാഹുലും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയിട്ടുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 2ന്55 എന്ന നിലയിലാണ്. കോഹ്ലിയെ 9 റണ്‍സില്‍ സ്പിന്‍ ബൗളര്‍ സ്വീപ്‌സണ്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. സഞ്ജു സാംസണ്‍ ഒരു റണ്‍സുമായി ക്രീസിലുണ്ട്. ഒരു റണ്‍സെടുത്ത ധാവനാണ് ആദ്യം പുറത്തായത് സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് ധവാന്‍ മടങ്ങിയത്. രാഹുല്‍ 39 റണ്‍സുമായി ക്രീസിലുണ്ട്.
കെ.എല്‍.രാഹുല്‍. ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ,സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ചഹര്‍, മുഹമ്മദ് ഷമി, നടരാജന്‍ എന്നിവരാണ് ആദ്യ ടി 20യിലുള്ളവര്‍.
















Comments