ശ്രീനഗർ : കിഴക്കൻ ലഡാക്കിൽ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ. അതിർത്തിയിലെ പാംഗോങ് നദീതടത്തിലെ സേവനങ്ങൾക്കായി തദ്ദേശീയ നിർമ്മിത ബോട്ടുകൾ വിന്യസിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിശക്തമായ 12 ബോട്ടുകളാണ് അതിർത്തിസംരക്ഷണത്തിനായി സജീകരിക്കാൻ തീരമാനിച്ചിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തിലാണ് പാംഗോങ് നദി സ്ഥിതിചെയ്യുന്നത്. നദിയിലൂടെയുള്ള ചൈനീസ് സേനയുടെ നിരന്തരമായ പട്രോളിംഗും അതിലൂടെ ഇന്ത്യൻ സൈന്യത്തെ തകർക്കാനുള്ള ഗൂഢാലോചനയും വർദ്ധിച്ചുവരികയായിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ബോട്ട് വിന്യസിക്കുന്നതിലൂടെ ചൈനയുടെ അതിക്രമങ്ങൾ തടയാൻ സാധിക്കുമെന്ന് സേന അറിയിച്ചു. ഇപ്പോൾ സൈന്യത്തിന്റെ പക്കലുള്ളത് 12 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബോട്ടുകളാണ്. എന്നാൽ 25-30 പേർക്ക് വരെ യാത്രചെയ്യാൻ സാധിക്കുന്ന അതിവേഗ ബോട്ടുകൾ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശക്തിയിലും വേഗതയിലും ഇന്ത്യൻ നിർമ്മിത ബോട്ടുകൾക്ക് ചൈനയെ കടത്തിവെട്ടാൻ സാധിക്കും.
ശൈത്യകാലമായതിനാൽ അടുത്ത മൂന്ന് മാസങ്ങളിൽ പാംഗോങ് നദിയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല. അതിനാൽ അടുത്ത വേനൽക്കാലത്ത് ബോട്ടുകൾ വിന്യസിക്കാനാണ് തീരുമാനം. അതിർത്തി സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ മറൈൻ കമാൻഡോകളെയും, ഗരുഡ് കമാൻഡോകളെയും, കരസേനയുടെ പാരാസ്പെഷ്യൽ ഫോഴ്‌സിനെയും വിന്യസിച്ചിരുന്നു.
















Comments