കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നടത്തിയ റാലിയ്‌ക്ക് നേരെ തൃണമൂൽ കോൺഗ്രസിന്റെ ബോംബാക്രമണം . പശ്ചിമ ബർദ്വാൻ ജില്ലയിലെ ബരാബാനി ഗ്രാമത്തിലാണ് സംഭവം . ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു.
മുഖ്യമന്ത്രി മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ജനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ പ്രതിഷേധിച്ച് ബിജെപി ‘ആർ നോയി അന്നേ’ എന്ന ക്യാമ്പയിൻ നടത്തുന്നുണ്ട് . ഇതിന്റെ ഭാഗമായി നടത്തിയ റാലിയ്‌ക്ക് നേരെയായിരുന്നു ആക്രമണം .
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . തൃണമൂൽ കോൺഗ്രസാണ് തങ്ങളുടെ റാലി തടസ്സപ്പെടുത്തിയതെന്ന് അസൻസോളിൽ നിന്നുള്ള ബിജെപി എംപി ബാബുൽ സുപ്രിയോ പറഞ്ഞു, “വിവരമില്ലാത്ത തൃണ്മൂൽ പ്രവർത്തകർക്ക് ഞാൻ ഉത്തരം നൽകേണ്ടതില്ല. ഈ പ്രദേശത്തെ ഏറ്റവും വലിയ കൽക്കരി മാഫിയ നടത്തുന്നത് തൃണമൂൽ ബ്ലോക്ക് പ്രസിഡന്റ് ആഷിക് മൊണ്ടോളാണ്. മുഴുവൻ മാഫിയയും നിയന്ത്രിക്കുന്നത് ടിഎംസി എംഎൽഎ ജിതേന്ദ്ര തിവാരിയാണ്. ”-ബാബുൽ സുപ്രിയോ പറഞ്ഞു.
പ്രദേശത്ത് വൻ റെയ്ഡ് നടക്കുന്നുണ്ടെന്നും കൽക്കരി മാഫിയയിൽ ഉൾപ്പെട്ട നിരവധി പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. കൽക്കരി മാഫിയയുമായി ബന്ധപ്പെട്ട തൃണമൂൽ നേതാക്കളെ താനാണ് ഒന്നര വർഷം വർഷം മുമ്പ് പോലീസിനു കാട്ടികൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല കഴിഞ്ഞ തവണ ഞങ്ങൾ പ്രദേശത്തെ 9 സീറ്റുകളും നേടിയിരുന്നു. ഇതിനുളള പ്രതികാരമായാണ് റാലിക്ക് നടന്ന ആക്രമണം . താഴ്ന്ന നിലയിലുള്ള രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നവർക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു . ബിജെപി റാലിയ്ക്ക് നേരെ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മറിച്ചായാൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും ബാബുൽ സുപ്രിയോ മുന്നറിയിപ്പ് നൽകി
















Comments