തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അടക്കമുള്ള അനാവശ്യ വിവാദങ്ങളില്‍ എതിരാളികള്‍ക്കുള്ള മറുപടിയാവും തിരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവും തിരഞ്ഞെടുപ്പെന്നും കടകംപള്ളി പ്രതികരിച്ചു.
‘വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നതാണെന്ന് ജനങ്ങള്‍ക്കറിയാം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോവുന്നത്.
യുഡിഎഫും-ബിജെപിയും സയാമീസ് ഇരട്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് കടകംപള്ളിയുടെ മറ്റൊരു ആരോപണം. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെന്നും കടകംപള്ളി പ്രതീക്ഷിക്കുന്നു.
















Comments