ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ‘ഈദ് ഗാഹ് ഹിൽസി’ന്‍റെ പേരുമാറ്റി ‘ഗുരുനാനാക് തെക്രി’ എന്നാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പ്രോട്ടേം സ്പീക്കർ രാമേശ്വർ ശർമ . നേരത്തേ ഈ ആവശ്യവുമായി ബന്ധപ്പെട്ട് സിഖുകാർ ശർമ്മക്ക് നിവേദനം നൽകിയിരുന്നു. നിവേദനം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
‘പ്രത്യേക സ്ഥലത്തിന് ‘ഈദ്ഗാഹ്’ എന്നാണ് പേര് നൽകിയിട്ടുള്ളതെങ്കിലും ഗുരുനാനക് തെക്രി എന്ന് പുനർനാമകരണം ചെയ്യാമെന്ന് രാമേശ്വർ ശർമയും ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ശർമ്മ തന്നെ ഇടപെടുന്നത് വളരെ വലിയ കാര്യമാണ്. ഞങ്ങൾ അദ്ദേഹത്തിന് നന്ദി പറയുന്നു, മുഴുവൻ സിഖ് സമൂഹവും അദ്ദേഹത്തോടൊപ്പമുണ്ട് – നിവേദനം നൽകാനെത്തിയ സംഘത്തിലെ പ്രതിനിധി പറഞ്ഞു
ഈദ് ഗാഹ് തൽസ്ഥാനത്ത് തന്നെ തുടരും , പ്രാർത്ഥനകളും നടത്താം പക്ഷെ സ്ഥലം ഗുരുനാനാക്ക് തെക്രി എന്ന് അറിയപ്പെടണം . സമൂഹത്തിലെ നിരവധി ആളുകൾ തങ്ങളെ പിന്തുണയ്‌ക്കുന്നുണ്ടെന്നും രാമേശ്വർ ശർമ്മ പറഞ്ഞു.
















Comments