തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഹാജരാകാന്‍ സി.എം. രവീന്ദ്രന് ഇ.ഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് ഇഡിയുടെ ചോദ്യം ചെയ്യലിനു മുൻപായി രവീന്ദ്രൻ ആശുപത്രിയിലാകുന്നത് . കൊറോണയ്‌ക്ക് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾക്കാണ് ആശുപത്രിയിൽ എത്തിയതെന്നാണ് ഇക്കുറി വിശദീകരണം. മുൻപും ഇത്തരത്തിൽ കൊറോണയ്‌ക്ക് ശേഷമുള്ള പരിശോധനയെന്ന പേരിലാണ് രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റാകുന്നത് . ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനു തൊട്ടു മുൻപ് മാത്രമാണ് രവീന്ദ്രന് കൊറോണക്ക് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് .
സിപിഎം അടക്കം ഈ നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു .
Comments