ബെര്‍ലിന്‍: ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് ഘട്ടം കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍.ബി. ലീപ്‌സിഗാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റെഡ് ഡെവിള്‍സിനെ തോല്‍പ്പിച്ചത്.
കളിയുടെ ആദ്യ മിനിറ്റില്‍ത്തന്നെ ആഞ്ചെലിനോ ലീപ്‌സിഗിനായി ഗോള്‍നേടി. 13-ാം മിനിറ്റിലും അമോദു ഹൈദരായുടെ ഗോളിലൂടെ ജര്‍മ്മന്‍ ലീഗിലെ വമ്പന്മാര്‍ ഇംഗ്ലീഷ് വല കുലുക്കി. 69-ാം മിനിറ്റില്‍ ജസ്റ്റിന്‍ ക്ലൂവെര്‍ട്ടിലൂടെ ലീഗ്‌സിഗ് മാഞ്ചസ്റ്ററിന്റെ പ്രതീക്ഷ തകര്‍ത്ത് മൂന്നാം ഗോളും നേടി. 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് യുണൈറ്റഡിന് ഗോളാക്കി മാറ്റാനായത്. 82-ാം മിനിറ്റില്‍ ലീപ്‌സിഗ് ഫോര്‍വേഡ് ഇബ്രാഹിം കോണ്ടേ സമ്മാനിച്ച ഓണ്‍ഗോളും 2-3ന് ലീഡ് കുറയ്‌ക്കാന്‍ യുണൈറ്റഡിന് സഹായകമായി.
ഗ്രൂപ്പ് എച്ചില്‍ ഇതോടെ ലീപ്‌സിഗ് ആറു മത്സരങ്ങളില്‍ നാലു ജയത്തോടെ ഒന്നാമത്തെത്തി. മൂന്ന് ജയം നേടിയ പി.എസ്.ജിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
Comments