കടലിലെ ചൂട് ഇരട്ടിയാകുന്നു : രൂപമെടുക്കുന്നത് അസാധാരണ ശക്തിയുള്ള ചുഴലിക്കാറ്റുകൾ

Published by
Janam Web Desk

സമുദ്രോപരിതലത്തിലെ ചൂട് ഇരട്ടിയായി വർധിച്ചുവെന്ന് പഠന റിപ്പോർട്ടുകൾ. ഇതേ തുടർന്ന് അസാധാരണമായ ചുഴലിക്കാറ്റുകളും രൂപമെടുക്കുന്നു. ഓഖി മുതൽ അടുത്തിടെ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾക്കും , ചുഴലിക്കാറ്റുകൾക്കും കാരണം സമുദ്രോപരിതല താപനില ക്രമാതീതമായതിന്റെ പ്രതികരണമാണെന്ന് ശാസ്ത്രജ്ഞർ.

ഈ വർഷം ബംഗാൾ ഉൾക്കടലിൽ അല്ലെങ്കിൽ അറേബ്യൻ കടലിൽ നിന്ന് ഉത്ഭവിച്ച അഞ്ച് ചുഴലിക്കാറ്റുകളിൽ നാലെണ്ണം കൊടുങ്കാറ്റിന്റെ വിഭാഗത്തിൽപ്പെട്ടവയാണ് . മൺസൂണിന് മുമ്പുള്ള കാലഘട്ടത്തിൽ അറബിക്കടലിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൺസൂണിനു ശേഷമുള്ള മാസങ്ങളിൽ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകളുടെ രൂപീകരണം ഉണ്ടാകുന്നു . കടൽ ചൂടുപിടിക്കുന്തോറും കൂടുതൽ ശക്തിയേറിയ ചുഴലിക്കാറ്റുകൾ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹപത്ര പറഞ്ഞു.

ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരുന്നു ‘അംഫാൻ’. ബംഗാൾ ഉൾക്കടലിൽ ഇത് രൂപപ്പെടുകയും ഒരു ‘സൂപ്പർ സൈക്ലോണിക് കൊടുങ്കാറ്റായി’ തീവ്രമാവുകയും ചെയ്തു, അറേബ്യൻ കടലിൽ രൂപംകൊണ്ട മറ്റൊരു ചുഴലി, ‘നിസർഗ’ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റായിരുന്നു. ‘ഗതി’ ചുഴലിക്കാറ്റ് പടിഞ്ഞാറൻ തീരത്തെ ബാധിച്ചു. കേരളത്തിൽ ഇക്കാലയളവിൽ ശക്തമായ മഴ പെയ്തു, പക്ഷേ നവംബർ 23 ന് അത് സൊമാലിയ തീരം കടന്നു.

സമുദ്ര ജലപ്രവാഹത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ മത്സ്യസമ്പത്ത് ഉൾപ്പെടെ ജൈവവൈവിധ്യങ്ങളെയും ദോഷകരമായി ബാധിക്കുന്നു.തകർന്നുകൊണ്ടിരിക്കുന്ന പെർമാഫ്രോസ്റ്റ് , ആർട്ടിക് പ്രദേശം ചൂടുള്ളതായി മാറുന്നത് തുടങ്ങി വളരെയേറെ മാറ്റങ്ങളാണ് ഭൂമിയ്‌ക്ക് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് അന്താരാഷ്‌ട്ര ശാസ്ത്രജ്ഞരുടെ സംഘം പുറത്തിറക്കിയ 2020 ആർട്ടിക് റിപ്പോർട്ട് കാർഡിലും സൂചിപ്പിക്കുന്നു.

സമുദ്രോപരിതലത്തിലെ ചൂട് 25 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ ചുഴലിക്കാറ്റിനു സാധ്യത തെളിയും . കാർബൺ ഡയോക്സൈഡിന്റെ അളവ് അമിതമാകുമ്പോൾ കടൽവെള്ളവുമായി ചേർന്നു കാർബോണിക് ആസിഡ് രൂപപ്പെടും. ഇങ്ങനെ കടൽ അമ്ലമയമാകുന്നതു മത്സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കും.

 

Share
Leave a Comment