തിരുവനന്തപുരം : 1921 ലെ ഹിന്ദു വംശഹത്യ പ്രമേയം ആക്കിയുള്ള അലി അക്ബറിന്റെ ചലച്ചിത്ര നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു . ചിത്രത്തിനായുള്ള ക്യാമറ എത്തിയതായും , ഷൂട്ടിംഗ് ഫ്ലോർ നിർമ്മാണം പുരോഗമിക്കുന്നതായും അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി . ‘ മമധർമ്മയ്‌ക്ക് 6K, ക്യാമറ എത്തി… ഇത് നമ്മുടെ സ്വന്തം…1921 ഒരു തുടക്കം എന്ന് കരുതിയാൽ മതി… ‘ ഇത്തരത്തിലാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
ഒപ്പം 900 സ്ക്വയർ ഫീറ്റിൽ ഷൂട്ടിഗ് ഫ്ലോറിനായുള്ള സ്ഥലത്തിന്റെ ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട് . ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിച്ച് അനുഗ്രഹം തേടിയിരുന്നു .
1921 ലെ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത് കുഞ്ഞഹമ്മത് ഹാജിയെ നായകനാക്കി സിനിമ പുറത്തിറക്കുമെന്നു ആഷിക് അബുവും സംഘവും പ്രഖ്യാപിച്ചത് വിവാദമായതോടെയാണ് അലി അക്ബർ സിനിമ പ്രഖ്യാപനം നടത്തിയത് .
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന സിനിമയാണ് ‘1921’. ‘മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെയാണ് അലി അക്ബർ തന്റെ ചിത്രം നിർമിക്കുന്നത്. വരുന്ന ഫെബ്രുവരി 20 നു ഷൂട്ടിങ് തുടങ്ങുമെന്ന് അലി അക്ബർ മുൻപ് വ്യക്തമാക്കിയിരുന്നു .
















Comments