ന്യൂഡൽഹി : ഇന്ത്യയുടെ പൈതൃകത്തെയും ,സംസ്ക്കാരത്തെയും ഓർമ്മിപ്പിക്കുന്ന പാർലമെന്റ് , പുതിയ ഇന്ത്യയുടെ പ്രൗഢി കൂടി ചേരുമ്പോൾ രാജ്യത്തിന്റെ യശസ് വീണ്ടും വർദ്ധിക്കുന്നു .
നിലവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയില്‍ ഉയരുന്ന പുതിയ മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി. ഭരണഘടനയുടെ പേജിന്‍റെ മാതൃകയിലാണ് ശിലാഫലകം.
പുതിയ മന്ദിരം 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പൂര്‍ത്തിയാകുക. ചെലവ് 971 കോടി രൂപ. ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കും ഇരിക്കാം. വായു,ശബ്ദ മലിനീകരണങ്ങള്‍ നിയന്ത്രിക്കാനും ഭൂകമ്പം ചെറുക്കാനും സംവിധാനമുണ്ടാകും. 2,000 പേര്‍ നേരിട്ടും 9,000 പേര്‍ പരോക്ഷമായും നിര്‍മാണത്തില്‍ പങ്കാളികളാകും.
ലോക്സഭാ ചേംബറിൽ ദേശീയ പക്ഷിയുടെയും, രാജ്യസഭയിൽ ദേശീയ പുഷ്പത്തിന്റെയും, കേന്ദ്ര ലോഞ്ചിൽ ദേശീയ വൃക്ഷത്തിന്റെയും രീതിയും അവലംബിച്ചു .പരമ്പരാഗത ഡിസൈനുകളുള്ള പരവതാനികളും ഇന്റീരിയർ ചുവരുകളിൽ ശ്ലോകങ്ങളുമുണ്ടാകും.
ആധുനിക ഓഡിയോ-വിഷ്വൽ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ ഓഫീസുകൾ, ലോക്സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭ സെക്രട്ടേറിയറ്റുകൾ, കൂടാതെ ഡൈനിംഗ് സൗകര്യങ്ങൾ, മ്യൂസിയങ്ങൾ, പൊതുജനങ്ങൾക്കായി എക്സിബിഷനുകൾ ഒരുക്കാനുള്ള സൗകര്യങ്ങൾ എന്നിവയും പുതിയ പാർലമെന്റിൽ ഉണ്ടാകും .
















Comments