വാഷിംഗ്ടണ്‍: ചൈനയുടെ പ്രമുഖ വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടികള്‍ തുടര്‍ന്ന് അമേരിക്ക. വിസ നിയന്ത്രണവും നിരോധനങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ അധോലോക ഗുണ്ടാ തലവനായി അറിയപ്പെടുന്ന വാന്‍ കോക് കോയിക്കും ഫ്യൂജിയാന്‍ പ്രവിശ്യാ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഹുയാംഗ് യുവാന്‍ സിയോംഗിനുമെതിരെയാണ് ഏറ്റവും പുതിയ നടപടി എടുത്തിരിക്കുന്നത്. അന്താരാഷ്‌ട്ര അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് നടപടി. മനുഷ്യാവകാശ വിഷയങ്ങളിലും ഗുരുതരമായ ആരോപണങ്ങളുള്ള ഇരുവര്‍ക്കുമെതിരെ അമേരിക്ക നിരോധനം മുന്നേകൂട്ടി തീരുമാനിച്ചിരുന്നതാണ്.
ചൈനീസ് പൗരന്മാര്‍ക്ക് പുറമേ റഷ്യ, കിര്‍ഗിസ്താന്‍, ലൈബീരിയ, ഹെയ്തി, അല്‍സാല്‍വദോര്‍, ജമൈക്ക, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരേയും നടപടി എടുത്തിട്ടുണ്ട്.
ബ്രോക്കണ്‍ ടൂത്ത് എന്ന വിളിപ്പേരുള്ള വാന്‍ കോക് കോയി 14കെ ട്രിയാഡ് എന്ന കുപ്രസിദ്ധ ചൈനീസ് അധോലോക സംഘത്തിന്റെ തലവനാണ്. മയക്കുമരുന്ന്, ചൂതാട്ടം, മനുഷ്യക്കടത്ത്, ഗുണ്ടാസംഘം എന്നിങ്ങനെ എല്ലാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ആഗോളതലത്തില്‍ നടത്തുന്നയാളാണ് വാന്‍. ഹോങ്കോംഗിനെതിരായ ചൈനയുടെ നടപടികളെ തുടര്‍ന്ന് അമേരിക്ക തയ്യാറാക്കി വെച്ച പട്ടികയില്‍പ്പെട്ടവരാണ് ചൈനീസ് പൗരന്മാര്‍.
Comments