മോസ്‌കോ: അമേരിക്കയുടെ ആഗോളതലത്തിലെ സൈനിക കേന്ദ്രങ്ങളുടെ എണ്ണം കുറയ്‌ക്കുന്നു. അഫ്ഗാനിലെ നയം മാറ്റത്തിന് പിന്നാലെയാണ് ദക്ഷിണ കൊറിയയിലും സൈനിക കേന്ദ്രങ്ങള്‍ പിന്‍വലിക്കുന്നത്. സജീവമല്ലാത്ത സൈനിക കേന്ദ്രങ്ങളാണ് അതാത് രാജ്യങ്ങളുടെ സേനയ്‌ക്ക് കൈമാറാന്‍ അമേരിക്കയുടെ തീരുമാനം.
ദക്ഷിണ കൊറിയയില്‍ 12 സൈനിക താവളങ്ങളാണ് അമേരിക്ക സജ്ജീകരിച്ചിരുന്നത്. തലസ്ഥാനമായ സിയോളിലടക്കമാണ് താവളങ്ങളുണ്ടായിരുന്നത്. ഉപയോഗിക്കാതെ കിടന്നിരുന്നെങ്കിലും നിയന്ത്രണം അമേരിക്കന്‍ സേനയുടേതായിരുന്നതിനാല്‍ കേന്ദ്രത്തിന്റെ ശുചീകരണം പാരിസ്ഥിതിക സംരക്ഷണം അടക്കമുള്ള വിഷയം ഉയര്‍ന്നതോടെയാണ് താവളങ്ങള്‍ സിയോള്‍ ഭരണകൂടത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
യോങ്‌സാന്‍ ഗാരിസണ്‍ കോംപ്ലക്‌സ് എന്ന പേരിലറിയപ്പെട്ട സൈനികതാവളം എല്ലാ അത്യാധുനിക സംവിധാനങ്ങളും ചേര്‍ന്നതായിരുന്നു. കോംപ്ലക്‌സിനകത്ത് രണ്ടു പ്രദേശങ്ങളായി പ്രവര്‍ത്തനം വിഭജിച്ചിരുന്നു. ഒന്ന് കാംപ് കിം മിലിട്ടറി ഫെസിലിറ്റി എന്ന പേരിലും മറ്റൊന്ന് യു.എസ്. ഫോഴ്‌സസ് കൊറിയ എന്ന പേരിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പത്തു ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടന്നരുന്ന സൈനിക താവളമാണ് പ്രധാനമായും വിട്ടുനല്‍കുന്നത്. 1991 മുതലാണ് സംയുക്ത സൈനിക കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. 28500 യു.എസ്.എഫ്.കെ സൈനികരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്.
















Comments