ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ 2011 ലോകകപ്പ് ഹീറോ യുവരാജ് സിംഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആശംസകളുമായി ബി.സി.സി.ഐയും സച്ചിനൊപ്പം മുന്‍താരങ്ങളും. ഇന്ന് യുവി തന്റെ 39-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ച സച്ചിനും, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരാണ് ആശംസകളര്‍പ്പിച്ച് ആദ്യമെത്തിയത്.
‘ ഈ വര്‍ഷം മുഴുവന്‍ എല്ലാ സന്തോഷങ്ങളും നിറഞ്ഞൊഴുകട്ടെ. ആരോഗ്യവും ആയുസ്സും നേരുന്നു.’ മാസ്റ്റർ ബ്ലാസ്റ്റർ യുവിക്ക് ആശംസനേർന്ന് ട്വീറ്റ് ചെയ്തു.
‘ഇന്ത്യയുടെ രണ്ട് ലോകകിരീടമുയര്‍ത്തലിനും നിര്‍ണ്ണായക പങ്കുവഹിച്ച എന്റെ സ്വന്തം സഹോദരന്‍ യുവരാജിന് പിറന്നാള്‍ ആശംസകള്‍. നിരവധി യുവരാജാക്കാന്മാര്‍ക്ക് നിങ്ങളൊരു പ്രേരണയായിരുന്നു. ആരോഗ്യത്തോടെ ഇരിക്കാന്‍ ആശംസിക്കുന്നു’ ഗംഭീര്‍ ആശംസയായി പറഞ്ഞു.
സിക്‌സര്‍ കിംഗ് എന്ന വിശേഷണം ടാഗ് ലൈനാക്കിയാണ് ഹര്‍ഭജന്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. ഏതു കളിയിലും സന്തോഷവും പ്രതീക്ഷയും നല്‍കിയിരുന്ന താരത്തിന് എല്ലാ ആശംസകളുമെന്നാണ് ലക്ഷ്്മണിന്റെ പ്രതികരണം. ഞങ്ങള്‍ക്കെന്നും ആവേശമായിരുന്നു. എത്രയോ മികച്ച പ്രകടനങ്ങള്‍ ഒപ്പം നടത്താനായി. ആയിരം ആശംസകള്‍ നേരുന്നുവെന്നും സുരേഷ് റയ്‌ന പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 10നാണ് യുവരാജ് ക്രിക്കറ്റിലെ എല്ലാ മേഖലയില്‍ നിന്നും വിരമിച്ചത്. ഇന്ത്യയ്‌ക്കായി 304 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 58 ടി20യിലുമാണ് യുവരാജ് കളിച്ചത്. ഏതു കളിയും ജയിപ്പിക്കുന്ന ലോകോത്തര താരമെന്ന നിലയിലേക്ക് എതിരാളികള്‍ പേടിച്ചിരുന്ന താരം മികച്ച ഓള്‍റൗണ്ടര്‍ ആയിരുന്നു.
















Comments