വീട്ടമ്മമാര്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് എള്ള്. പലഹാരങ്ങളിലും പായസത്തിലുമെല്ലാം എള്ള് ചേര്‍ക്കാറുണ്ട്. എന്നാല്‍ അതിലേറെ നമുക്ക് പ്രിയപ്പെട്ടതാണ് എളളുണ്ട. അത് ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. എന്നാല്‍ ഇത് സ്വാദിഷ്ഠമായ വിഭവങ്ങള്‍ക്കുള്ള ചേരുവ മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഉത്തമമാണ് എള്ള്. ശരീരത്തിനാവശ്യമായ ഒരുപാട് ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. എള്ള് രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതില്‍ തന്നെ കറുത്ത എള്ളാണ് ആരോഗ്യപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എള്ളു കുതിര്‍ത്തോ, മുളപ്പിച്ചോ കഴിയ്‌ക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. എള്ളില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചില പ്രത്യേക ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു.
എള്ളില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ടെന്നു പറയാം. സിങ്കും ഇതിലടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്. എള്ളിലെ മഗ്‌നീഷ്യം സ്ട്രെസ് കുറയ്‌ക്കാന്‍ സഹായിക്കും. ഇതിലെ അമിനോആസിഡായ ട്രിപറ്റോഫാന്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. നല്ലപോലെ ഉറങ്ങാനും സഹായിക്കും. ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടു തന്നെ വാതം പോലുള്ള പ്രശ്നങ്ങള്‍ക്കും അത്യുത്തമമാണ്. ഇതില്‍ ഫൈറ്റിക് ആസിഡ്,ഫൈറ്റോഈസ്റ്ററോളുകള്‍ എന്നിവയുണ്ട്. ഇത് ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കുമുളള ഉത്തമ പരിഹാരമാണ്.
കറുത്ത എള്ളില്‍ ആന്റിഓക്സിന്റുകള്‍ ധാരാളമുളളതിനാല്‍ ലിവറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. കൊളസ്ട്രോള്‍ കുറയ്‌ക്കാനും പ്രമേഹനിയന്ത്രണത്തിനും കറുത്ത എള്ളു കുതിര്‍ത്ത് കഴിയ്‌ക്കുന്നത് നല്ലതാണ്. വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണ് കറുത്ത് എളള്. കൂടാതെ ആസ്തമ, അലര്‍ജി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറുത്ത എള്ള്. ഇതിലെ ഒലീയിക് ആസിഡ് ചര്‍മം വരണ്ടു പോകുന്നതു തടയുന്നു. ഇതുവഴി ചുളിവുകള്‍ ഒഴിവാക്കുകയും ചര്‍മകോശങ്ങള്‍ക്കു പുതുമ നല്‍കുകയും ചെയ്യുന്നു.
















Comments