ന്യൂഡല്‍ഹി: മരടില്‍ പൊളിച്ചുകളഞ്ഞ ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്നവരുടെ നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട കേസ്സ് ഇന്ന് സുപ്രീം കോടതിയില്‍. അനധികൃതമായി നിര്‍മ്മിച്ച ശേഷം സുപ്രീംകോടതി ഇടപെട്ട് പൊളിപ്പിച്ച സംഭവത്തിലെ നഷ്ടപരിഹാരതുക നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാദ്ധയതിയില്ലെന്നാണ് കോടതിയിലെ അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം മേജര്‍ രവി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയും പരിഗണിക്കുമെന്നാണ് വിവരം.ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഫ്‌ളാറ്റ് നിര്‍മ്മാതാക്കളാണ് നിയമലംഘനം നടത്തിയതെന്നും തുക പൂര്‍ണ്ണമായും അവരാണ് നല്‍കേണ്ടതെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ഇതുവരെ 4 കോടി 89 ലക്ഷം രൂപയാണ് സര്‍ക്കാറിലേക്ക് നല്‍കിയിട്ടുള്ളത്.
ആല്‍ഫ വെഞ്ചേഴ്‌സും, ജയിന്‍ ഹൗസിംഗും വസ്തുവകകള്‍ വിറ്റ് നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ചത് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വീട്ടുടമകള്‍ക്ക് തുടക്കത്തില്‍ നല്‍കിയ ആശ്വാസ ധനസഹായമടക്കം എല്ലാ തുകയും നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതി നിയമിച്ച സമിതിയെ അറിയിച്ചിരിക്കുകയാണ്.
















Comments