ലണ്ടന്‍: യുവേഫാ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് പട്ടിക പ്രഖ്യാപിച്ചു. നറുക്കെടുപ്പി ലൂടെയാണ് ടീമുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ബാഴ്‌സലോണയും പി.എസ്.ജിയും പരസ്പരം ഏറ്റുമുട്ടുമെന്നതാണ് ചാമ്പ്യന്‍സ് ലീഗിലെ ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പാണ് പാരീസ് സെന്റ് ജര്‍മ്മൈന്‍ എന്ന പി.എസ്.ജി. ബാഴസയിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്ന ബ്രസീലിന്‍ താരം നെയ്മറും മെസ്സിയും തമ്മില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടുകയാണ്.
നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിച്ച് ഇറ്റലിയുടെ ലാസിയോക്കെതിരെ കളിക്കും. സെവിയ ബൊറോസിയ ഡോട്ട്മുണ്ടിനെ നേരിടും. റയല്‍ മാഡ്രിഡ് അത്‌ലാന്റയ്‌ക്കെതിരേയും യുവന്റസ് പോര്‍ട്ടോക്കെതിരേയും കളത്തിലിറങ്ങും. ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സി അത്‌ലറ്റികോ മാഡ്രിഡിനേയും ലിവര്‍പൂള്‍ ലീപ്‌സിഗിനേയും മാഞ്ചസ്റ്റര്‍ സിറ്റി മോണ്‍ഷെന്‍ ഗ്ലാഡ്ബാഷിനേയും ചാമ്പ്യന്‍സ് ലീഗില്‍ നേരിടും.
Comments