ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്. നാലുഘട്ടങ്ങളിലായി പരീക്ഷകള്‍ നടത്തുമെന്ന് കേന്ദ്ര വിഭ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ പറഞ്ഞു. 2021 ഫെബ്രുവരി മാസത്തിലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഇതോടെ പരീക്ഷാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നാലു തവണ പരീക്ഷ എഴുതാമെന്ന അവസരമാണ് നല്‍കുന്നത്.
ഈ ആഴ്ച മുതല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് രജിസ്ര്‌ടേഷന്‍ നടത്താമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ആകെ പന്ത്രണ്ട് ഭാഷകളിലായി നാലു ലക്ഷം ചോദ്യങ്ങളാണ് നാലു ഘട്ടങ്ങളിലെ പരീക്ഷകള്‍ക്ക് ഉപയോഗിക്കുന്നത്. 384 ചോദ്യപേപ്പറുകള്‍ വിവിധ ഘട്ടങ്ങളിലായി തയ്യാറാക്കും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ മാസങ്ങളിലായിട്ടാണ് പരീക്ഷ. മാസത്തിലൊന്ന് എന്ന തരത്തിലാണ് പരീക്ഷാ ക്രമീകരണം. ഇതുവഴി പരീക്ഷാര്‍ത്ഥിക്ക് അടുത്തമാസത്തെ പരീക്ഷയ്‌ക്കായി രജിസ്‌ററര്‍ ചെയ്യാനുള്ള സമയം ലഭിക്കുമെന്ന സൗകര്യമാണ് വിദ്യാഭ്യാസവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്‌ട്ര തലത്തിലും മത്സരപരീക്ഷകള്‍ വര്‍ഷത്തില്‍ പലതവണ നടത്തുന്ന രീതി ഇന്ത്യയിലും നടപ്പിലാക്കുകയാണെന്നും അമിത് അറിയിച്ചു. സാറ്റ്, ഗ്രേ, ടോഫല്‍ എന്നീ പരീക്ഷകളും ഇപ്പോള്‍ ഇത്തരം ക്രമീകരണത്തിലേക്ക് ആയെന്നും ജെ.ഇ.ഇയും അതേ മാതൃകയിലാക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
















Comments