പട്ന ; ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കേസെടുത്ത് ഒന്നര വർഷത്തിനു ശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഹാർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ് . യുവതിയുടെ കുഞ്ഞിന്റെ പിതാവ് ബിനോയ് കോടിയേരിയാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനാ നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ബിനോയിയെ അന്ധേരി കോടതിയിൽ 678 പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ബിനോയ് പീഡനം നടത്തിയതിനു തെളിവുള്ളതായി കുറ്റപത്രത്തിൽ പറയുന്നു . ടിക്കറ്റും വിസയും യുവതിയ്‌ക്ക് അയച്ചുകൊടുത്തതിന്റേയും മുബൈയില്‍ ഫ്ലാറ്റ് എടുത്ത് കൊടുത്തതിന് ഉടമകളുടെയും മൊഴികള്‍ ബിനോയ്‌ക്കെതിരെ കുറ്റപത്രത്തിലുണ്ട്.
Comments