കണ്ണൂർ : തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റുകൾ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാൽക്കുളങ്ങര , തൃച്ചംബരം എന്നീ വാർഡുകളിലാണ് ബിജെപി വിജയിച്ചത്.
കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. കോടതി മൊട്ടയിൽ ബിജെപി സ്ഥാനാർത്ഥി സുജാത 306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാൽക്കുളങ്ങരയിൽ വത്സരാജൻ 32 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തൃച്ചംബരത്ത് പി.വി സുരേഷ് 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്.
മുനിസിപ്പാലിറ്റി ഭരണം യുഡിഎഫ് നിലനിർത്തി. 19 സീറ്റുകളാണ് യുഡിഎഫിനു ലഭിച്ചത്. 12 സീറ്റുകൾ എൽ.ഡി.എഫ് നേടി
Comments