കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടി. രണ്ടിടത്തും എൽഡിഎഫിനാണ് ജയം.
തൃപ്പെരുംതുറ പഞ്ചായത്തിലെ 14-ാം വാർഡാണ് ചെന്നിത്തലയുടേത്. ഇവിടെ എൽഡിഎഫിലെ കെ. വിനു ആണ് ജയിച്ചത്. എന്നാൽ പഞ്ചായത്തിൽ യുഡിഎഫിനാണ് വിജയം.
കോഴിക്കോട് ജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ 11-ാം വാർഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആശിഷ് ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Comments