കോട്ടയം: പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിലെ വിജയത്തിന്റെ കാരണം ചിട്ടയായ ദീര്‍ഘ നാളത്തെ പ്രവര്‍ത്തനമെന്ന് ബി.ജെ.പി. ആകെ 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 7ഉം പിടിച്ചുകൊണ്ടാണ് ബി.ജെ.പി ശക്തി തെളിയിച്ചിരിക്കുന്നത്.
മുന്‍ കോട്ടയം ജില്ലാ പ്രസിഡണ്ടും ഇപ്പോള്‍ ബി ജെ പിയുടെ സംസ്ഥാന സമിതി അംഗവുമായ എന്‍.ഹരിയാണ് 2005ല്‍ ആദ്യമായി ജയിച്ച സ്ഥാനാര്‍ത്ഥി. 2010ല്‍ മുന്നും 2015ല്‍ 5 ഉം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവന്ന പഞ്ചായത്തിന്റെ ഭരണം നേടുന്ന തരത്തിലേക്ക് എന്‍.ഡി.എ ഇത്തവണ മുന്നേറി.
ഇരുമുന്നണികളും ക്രോസ്സ് വോട്ട് ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനും ജനം മറുപടി നല്‍കിയെന്നാണ് ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും ഇടതു മുന്നിണിയുടെ സഹായത്തോടെ പഞ്ചായത്ത് ഭരിച്ചു. വിജയിച്ച വാര്‍ഡുകളിലെ പ്രവര്‍ത്തനം കണ്ടാണ് സമീപത്തെ മറ്റുവാര്‍ഡുകളിലും ജനങ്ങള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കളെ വിജയിപ്പിച്ചതെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
Comments