മുംബൈ: ചേരികളിലെ ജീവിതത്തില്‍ നിന്നും വിദ്യാഭ്യാസ വിജയത്തിന്റെ പൊന്‍വെട്ടം തെളിയിച്ച് ആറ് വിദ്യാര്‍ത്ഥികള്‍. മുംബൈയിലെ ഗോവാണ്ടി എന്ന ചേരിയില്‍ നിന്നാണ് ആറു വിദ്യാര്‍ത്ഥികള്‍ ദേശീയ എന്‍ട്രസ് ടെസ്റ്റായ നീറ്റ് സ്തുത്യര്‍ഹമായ രീതിയില്‍ വിജയിച്ചത്.
മുംബൈയില്‍ മയക്കുമരുന്നിനും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും പേരെടുത്ത ചേരികളി ലൊന്നാണ് ഗോവാണ്ടി. ഇവിടുന്നുള്ള വിദ്യാര്‍ത്ഥികളുടെ വിജയഗാഥ ദേശീയ ചര്‍ച്ചയാവുകയാണ്.
ഇന്നലെ ഫലം പുറത്തുവന്നതില്‍ വിജയിച്ച ജൈബാ ഖാന് എന്ന കുട്ടിയുടെ പിതാവ് ചേരിയില്‍ നിന്നും മികച്ച രീതിയില്‍ പഠിച്ചുയര്‍ന്ന ശേഷം ഡോക്ടറായ വ്യക്തിയാണ്. മറ്റെല്ലാ വിദ്യാര്‍ത്ഥികളും നിത്യതൊഴിലെടുത്ത് ജീവിക്കുന്ന വരുടെ മക്കളാണ്.
















Comments