അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിൽ ബൗളിംഗിൽ ബുംറയുടെ മികവിൽ ഇന്ത്യക്ക് മേൽകൈ. 127 റൺസിന് ഓസീസിന്റെ 7 വിക്കറ്റുകളാണ് ഇന്ത്യൻ ബൗളർമാർ വീഴ്‌ത്തിയത്. ബുംറയ്‌ക്കും അശ്വിനും പുറമേ ഉമേഷ് യാദവും വിക്കറ്റുകളൾ സ്വന്തമാക്കി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഓസീസ് 7ന് 127 എന്ന നിലയിലാണ്. 36 റൺസുമായി നായകൻ ടിം പെയിനും 12 റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ. 47 റൺസെടുത്ത ലബുഷാനയേയും പാറ്റ് കമ്മിൻസിനേയുമാണ് ഉമേഷ് യാദവ് വീഴ്‌ത്തിയത്.
ആദ്യ രണ്ടു വിക്കറ്റുകളാണ് 35 റൺസിന് ഇന്ത്യക്കായി ബുംറ വീഴ്‌ത്തിയത്. രണ്ടു ഓപ്പണർമാരേയും ബുംറ പുറത്താക്കി. മാത്യൂ വേഡിനേയും ജോ ബേൺസിനേയും 8 റൺസ് വീതം എടുക്കാനേ ഇന്ത്യൻ നിര സമ്മതിച്ചുള്ളു. വേഡിനെയും ബേൺസിനേയും വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ബുംറ ഇന്ത്യക്ക് മുൻതൂക്കം നൽകിയത്.
സ്മിത്തിനേയും ട്രാവിസ് ഹെഡിനേയും കാമറൂണിനേയും പുറകേ മടക്കി ഓസീസിന്റെ മദ്ധ്യനിരയെ അശ്വിൻ തകർത്തു.
















Comments