മലപ്പുറം: മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറത്തെ ജിഎസ്ടി ഓഫീസിലേക്കായിരുന്നു മാർച്ച്. തുടക്കം മുതൽ തന്നെ പ്രകോപനം സൃഷ്ടിച്ചായിരുന്നു ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പ്രകോപനം അതിരുകടന്നതോടെ പോലീസിന് ലാത്തിവീശേണ്ടി വന്നു.
പിന്നീട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ്ഓടിച്ചിട്ട് തല്ലി. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി കെ.എ. റൗഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് കസ്റ്റഡിയിലെടുത്തത്. .
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന കലാപങ്ങളിലും റൗഫിന് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യംവിടാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് റൗഫിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ക്യാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനായിരുന്നു റൗഫ്. ഇയാളുടെ അക്കൗണ്ടുകളിൽ രണ്ടുകോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
















Comments