മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഇന്ന് കരുത്തന്മാർ കളത്തിലിറങ്ങും. ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, വലൻസിയ, വിയ്യാറയൽ എന്നിവർക്ക് മത്സരമുണ്ട്.
ബാഴ്‌സലോണ വലൻസിയയെ നേരിടുമ്പോൾ, അത്‌ലറ്റികോ മാഡ്രിഡ് എൽഷയേയും നേരിടും. മറ്റ് രണ്ട് മത്സരങ്ങളിൽ ലെവാന്റേ റയൽ സോസിഡാഡിനോടും ഒസാസുന വിയ്യാ റയിലിനോടും പോരാടും.
ലീഗിൽ ഒന്നാംസ്ഥാനക്കാരായാണ് അത്‌ലറ്റികോ മാഡ്രിഡ് നിൽക്കുന്നത്. 12-ാം മത്സരമാണ് ഇന്ന് നടക്കുന്നത്. എൽഷേ ലീഗിൽ 14-ാം സ്ഥാനത്താണ്. 12 മത്സരങ്ങൾ കളിച്ച ബാഴ്‌സലോണ അഞ്ചാംസ്ഥാനത്താണ്. 13-ാം സ്ഥാനത്തുള്ള വലൻസിയയാണ് എതിരാളി.
















Comments