ന്യൂഡൽഹി: പകർച്ചവ്യാധിയുടെ സമയത്ത് രാജ്യത്തെ സംരക്ഷിച്ചു നിർത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്തിന് നന്ദി അറിയിച്ചു ടാറ്റാ ഗ്രൂപ്പ് പ്രസിഡന്റ് രത്തൻ ടാറ്റ. ശനിയാഴ്ച പ്രശംസിച്ചു വ്യവസായ സംഘടനയായ അസോച്ചത്തിന്റെ ഫൗണ്ടേഷൻ വീക്ക് 2020 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കൊറോണ പകർച്ചവ്യാധി പോലുള്ള ദുഷ്‌കരമായ സമയത്ത് രാജ്യത്തെ നയിച്ചതിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു”, രത്തൻ ടാറ്റ പറഞ്ഞു. കോറണയെ തുടർന്നുണ്ടായ വ്യവസായ പ്രതിസന്ധിയും മോദി സർക്കാരിന്റെ നേതൃത്വത്തിൽ വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മോദി നേതൃത്വം രാജ്യത്തിന് കാട്ടിതരുന്നത് അത്ഭുതമോ ഷോയോ അല്ല. എത്ര എതിർപ്പുകളുണ്ടായാലും പ്രതിസന്ധിയിൽ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഉദാത്ത മാതൃകയാണ് പ്രധാനമന്ത്രി രാജ്യത്തിന് കാണിച്ചു തരുന്നത്. ലോക്ഡൗണിലൂടെയും, ഇലക്ട്രിക്ക് ലൈറ്റുകളണച്ച് വിളക്കുകത്തിക്കാൻ ആഹ്വാനം ചെയ്തതിലൂടെയും പ്രധാനമന്ത്രി നൽകിയത് ആ പ്രചോദനമാണെന്നും ടാറ്റ പറഞ്ഞു.
രാജ്യത്തെ ഒന്നിച്ചു നിർത്തുന്നതിനായി ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നുവെന്നാണ് പ്രധാനമന്ത്രി തെളിയിച്ചത്. രാജ്യത്തിനായി എത്ര കഠിനമായ ലക്ഷ്യമാണെങ്കിലും അത് കൈവരിക്കാനും പ്രധാനമന്ത്രി ശ്രമിച്ചു.”ഒരു വ്യവസായി എന്ന നിലയിൽ,പ്രധാനമന്ത്രി മോദി താങ്കളെ പിന്തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മോദി സർക്കാരിന്റെ നേതൃത്വത്തെ വ്യവസായ മേഖലയ്‌ക്ക് പ്രയോജനപ്പെടുത്തുക എന്നത് ഇപ്പോൾ ഞങ്ങളുടെ ജോലിയാണ്, രത്തൻ ടാറ്റ പറഞ്ഞു.
















Comments