ഇസ്ലാമാബാദ്: വ്യാജ ലൈസൻസുമായി വിമാനം പറത്തിയിരുന്ന പൈലറ്റുമാരുടെ ലൈസൻസ് ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. വ്യോമഗതാഗത മേഖലയിലെ അടിക്കടിയുണ്ടാകുന്ന അപകടത്തെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെഡറൽ അന്വേഷണ വിഭാഗവും വ്യോമയാന വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണ റിപ്പോർ്ട്ടിന്റെ പശ്ചാത്തലത്തിലാണ് ലൈസൻസുകൾ റദ്ദാക്കിയത്.
860 പൈലറ്റുമാരുടെ ലൈസൻസാണ് കോടതി പരിശോധിച്ചത്. കഴിഞ്ഞ ജൂലൈ മാസം പ്രാഥമിക അന്വേഷണം നടത്തിയ ശേഷം 262 പൈലറ്റുമാരുടെ ലൈസൻസുകൾ ഏവിയേഷൻ വകുപ്പ് പിടിച്ചെടുത്തിരുന്നു. പാകിസ്താനിലെ വ്യാജ പൈലറ്റുമാരുടെ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം യൂറോപ്പ്യൻ യൂണിയനും പാക് പൈലറ്റുമാരേയും പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ വർഷം പാകിസ്താനിലുണ്ടായ വിമാന അപകടത്തെ തുടർന്നാണ് പൈലറ്റുമാരുടെ ലൈസൻസുകൾ പരിശോധിക്കാൻ തീരുമാനമായത്. വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വരെ പരസ്പരം സംസാരിച്ചുകൊണ്ടിരുന്ന പൈലറ്റുമാർക്ക് ലാൻഡിംഗ് പിഴവ് സംഭവിച്ചതിനെ തുടർന്നായിരുന്നു കറാച്ചിയിലെ വിമാന അപകടം.
















Comments