വാഷിംഗ്ടൺ: ബാഗ്ദാദിലെ അമേരിക്കയുടെ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണം ഇറാന്റെ ഗൂഢാലോചന. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇറാനെതിരെ വിമർശനവുമായി എത്തിയത്.
‘ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഭീകരസംഘടനകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എംബസിയിലെ ആർക്കും പരിക്കേറ്റില്ല. എന്നാൽ ഒരു ഇറാഖ് പൗരന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.’ മൈക്ക് പോംപിയോ പറഞ്ഞു.
കൊറോണ മൂലം ഇറാഖ് പലതരം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെ മുതലെടുക്കാനുള്ള ഇറാന്റെ തന്ത്രങ്ങളെ അംഗീകരിക്കാനാവില്ലെന്നും പോംപിയോ ചൂണ്ടിക്കാട്ടി. ഇറാഖിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി.
















Comments