മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഇന്ന് കരുത്തന്മാരുടെ ആറ് പോരാട്ടങ്ങൾ. ലീഗിൽ മുന്നേറാനുറച്ച് മെസ്സിയുടെ ബാഴ്‌സലോണയും സെവിയയും അത്‌ലറ്റികോ മാഡ്രിഡും അടക്കം പന്ത്രണ്ടു ടീമുകളാണ് ഇന്ന് രാത്രിയും നാളെ പുലർച്ചയുമായി പന്ത് തട്ടുന്നത്.
രാത്രി ആരംഭിക്കുന്ന മത്സരങ്ങളിൽ എൽഷേ ഒസാസുനയേയും സെവിയ വലൻസിയയേയും നേരിടും. സെവിയ പട്ടികയിൽ ഏഴാമതാണ്. ലീഗിലെ ഒന്നാം സ്ഥാനക്കാരായി നിലയുറപ്പി ച്ചിരിക്കുന്ന അത്‌ലറ്റികോ മാഡ്രിഡ് റയൽ സോസിഡാഡിനോടും ബാഴ്‌സലോണ വല്ലാഡോലി ഡിനോടുമാണ് പോരാടുന്നത്.
പട്ടികയിൽ ബാഴ്‌സ അഞ്ചാം സ്ഥാനത്താണുള്ളത്. മറ്റ് മത്സരങ്ങളിൽ അത്‌ലറ്റിക് ക്ലബ്ബ് വിയാറയലിനോടും ലെവാന്റോ ഹുയെസ്‌കേയോടും ഏറ്റുമുട്ടും.
















Comments