ദിസ്പൂർ : അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാൾക്ക് വധശിക്ഷ വിധിച്ച് അസം കോടതി. ബിസ്വന്ത് ജില്ലയിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മംഗൾ പൈക്കിന് വധശിക്ഷ വിധിച്ചത്.
2018 ൽ ദികോരായ് തേയിലത്തോട്ടത്തിൽ വെച്ചാണ് കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. കുട്ടിയുടെ ബന്ധു കൂടിയായിരുന്ന പ്രതി ചോക്ലേറ്റ് തരാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോയത്. ബലാത്സംഗം ചെയ്ത് കൊന്നതിനു ശേഷം കുട്ടിയുടെ മൃതദേഹം കുളത്തിൽ മറവു ചെയ്യുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത്.
















Comments