തിരുവനന്തപുരം:പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള ആവശ്യത്തിൽ ഗവർണ്ണർ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ വ്യക്തമായ മറുപടി നൽകിയില്ല. ഇക്കാരണത്താലാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ നിയമസഭാ സമ്മേളനം ചേരാനുള്ള നടപടി റദ്ദാക്കിയതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിലെ കർഷകർ ഇപ്പോൾ നേരിടുന്നത്? തിടുക്കപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ കേരളത്തിലെ കൃഷിക്കും കർഷകർക്കും എന്താണ് പ്രശ്നം, അതറിയാൻ താൽപര്യമുണ്ട്’– ഗവർണ്ണർ സർക്കാരിനോട് ചോദിച്ച വിശദീകരണം ഇതായിരുന്നു. , അതിനായി സർക്കാർ സ്വീകരിച്ച നടപടികളെന്തെന്നും ഗവർണ്ണർ ആരാഞ്ഞു.ഇതിന് വ്യക്തമായ മറുപടി സർക്കാർ നൽകിയില്ല. ഇതോടെ, പ്രത്യേക നിയമസഭാ സമ്മേളനത്തിനു ഗവർണർ അനുമതി നിഷേധിച്ചു.
പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരാനാണ് സർക്കാർ ഗവർണ്ണറോട് അനുമതി ആവശ്യപ്പെട്ടത്.കര്‍ഷക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം എന്നാണ് സർക്കാർ അറിയിച്ചത്.ഇതു സംബന്ധിച്ച വിശദീകരണമാണ് ഗവർണ്ണർ ആവശ്യപ്പെട്ടതും.
















Comments