മുംബൈ: ഷീന വോറ വധക്കേസിലെ പ്രതി ജയിൽ വസ്ത്രം അണിയില്ലെന്ന പിടിവാശിയിൽ. മുംബൈ ജയിലിലുള്ള ഇന്ദ്രാണി മുഖർജിയാണ് ജയിലിനകത്ത് ഇഷ്ടമുള്ള വസ്ത്രം മാത്രമേ അണിയൂ എന്ന വിചിത്രമായ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്നെ കുറ്റവാളി കളിടേണ്ട പച്ച നിറത്തിലുള്ള ജയിൽ വസ്ത്രം അണിയാൻ നിർബന്ധിക്കരുതെന്നാണ് അപേക്ഷിച്ചിരിക്കുന്നത്. മുംബൈ സി.ബി.ഐ കോടതിയിലാണ് ഇന്ദ്രാണി മുഖർജി അപേക്ഷ നൽകിയത്.
‘ജയിലധികൃതർ തന്നോട് നിരന്തരം ജയിൽ വസ്ത്രമിടാൻ നിർബന്ധിക്കുന്നു. എന്നാൽ താൻ വിചാരണ തടവുപുള്ളിമാത്രമാണ്. അതിനാൽ തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുവാദം നൽകണം.’ ഇന്ദ്രാണി മുഖർജി അപേക്ഷയിൽ പറയുന്നു.
2012ലാണ് ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ചേർന്ന് കുറ്റകൃത്യം നടത്തിയത്. സാമ്പത്തിക നേട്ടങ്ങൾക്കായി ഷീന വോറയെ വധിച്ചുവെന്നാണ് കേസ്സ്. 2015ലാണ് കേസ്സ് തെളിയിക്കപ്പെട്ടത്. 2015ൽ ഇന്ദ്രാണിയുടെ കാർ ഡ്രൈവറെ മറ്റൊരു കേസ്സിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഷീന വോറയുടെ മരണത്തെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്.
















Comments