ന്യൂഡൽഹി: കർഷകരെ തെറ്റിദ്ധരിപ്പിക്കലാണ് ഇന്ന് നടക്കുന്നതെന്നും കാർഷിക നിയമത്തിൽ കർഷകർക്ക് പൂർണ്ണ സ്വാതന്ത്ര്യമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പൊതുവിൽപ്പന കേന്ദ്രങ്ങളെ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ല. അത്തരം ഒരു സംവിധാനം കർഷകർക്കായി ഒരുക്കിയെന്നുമാത്രം. അത് തള്ളാനും കൊള്ളാനും കർഷകർക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘നിരവധി നുണകളാണ് നിരന്തരം കാർഷിക നിയമത്തിനെതിരെ പ്രചരിക്കുന്നത്. കർഷകരെ വഴിതെറ്റിക്കലാണ് നടക്കുന്നത്. കേന്ദ്രസർക്കാർ കർഷകർക്ക് നിരവധി വാതിലുകളാണ് തുറന്നിട്ടത്. പൊതുവിൽപ്പനകേന്ദ്രങ്ങളായ മണ്ഡികളെന്നത് ഒരു സംവിധാനം മാത്രമാണ്. അവിടെ വിൽക്കാനും പുറത്തുവിൽക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. രാജ്യത്തെവിടേയും വിൽക്കാനുള്ള സ്വാതന്ത്ര്യം ഈ സർക്കാറാണ് മുന്നോട്ട് വെച്ചതെന്ന് മറക്കരുത്’ രവിശങ്കർ പ്രസാദ് പറഞ്ഞു.
















Comments