മലപ്പുറം:പി.കെ കുഞ്ഞാലിക്കുട്ടി എം.പി.സ്ഥാനം രാജിവെയ്‌ക്കുന്നതനെതിരെ പരിഹാസവുമായി കെ.ടി ജലിൽ. യുഡിഎഫിന്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നാണ് കെ.ടി ജലീൽ ചോദിക്കുന്നത്. 2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര
സഭയിലേക്കാകുമോ പോവുക എന്നും ജലീൽ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ പരിഹാസം.
പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്നും കെ.ടി ജലീൽ പോസ്റ്റിൽ പറയുന്നു.
ഇക്കഴിഞ്ഞ ദിവസവും ലീഗിനെതിരെ വിമർശനവുമായി ജലീൽ രംഗത്തെത്തിയിരുന്നു. ‘മുഖം നന്നാക്കൂ,
കണ്ണാടി കുത്തിപ്പൊട്ടിക്കരുത് എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മൂന്നു ദിവസം മുൻപ് ജലീൽ ലീഗിനെ കടന്നാക്രമിച്ചത്.
മുസ്ലിംലീഗ് ഒരു രാഷ്ടീയ പാർട്ടിയാണോ അതല്ല ഒരു മുസ്ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തിൽ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ലീഗിന്റെ സംശയം മാറാൻ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരിൽ നിന്ന് “മുസ്ലിം” ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കുമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര
സഭയിലേക്കാകുമോ പോവുക?
UDF ന്റെ
ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?
പടച്ചവനെ പേടിയില്ലെങ്കിൽ
പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?
നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം
Comments