കൊച്ചി : അഭയ കേസ് വിധിയുടെ പശ്ചാത്തലത്തിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർക്കെതിരെ സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് . ഇരുവരുടെയും തിരുവസ്ത്രം സഭ തിരികെ വാങ്ങണമെന്ന് ജൂഡ് ആന്‍റണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
താനുള്‍പ്പെടെയുള്ള വിശ്വാസികളെ സഭ കൊഞ്ഞനം കുത്തി കാണിക്കരുതെന്നും ജൂഡ് ആന്‍റണി പറയുന്നു . ‘ ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം. സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുൾപ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത് ‘ ,ഇത്തരത്തിലാണ് ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
















Comments