വാഷിംഗ്ടൺ: സ്ഥാനം ഒഴിയും മുമ്പ് യു.എസ്. കോൺഗ്രസ്സുമായി ഭരണരംഗത്തെ പോര് മുറുക്കി ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പ്രതിരോധനയത്തിൽ അമേരിക്ക ഫസ്റ്റ് എന്ന തന്റെ നയത്തിൽ യു.എസ്. കോൺഗ്രസ്സ് വെള്ളം ചേർക്കുന്നുവെന്നാണ് ട്രംപിന്റെ വിമർശനം. ഇന്ത്യയ്‌ക്കെതിരെ ചൈന നടത്തിയ കടന്നുകയറ്റത്തെ കോൺഗ്രസ്സ് വേണ്ട പോലെ ഗൗരവത്തിലെടുത്തില്ലെന്ന പരാതിയും ട്രംപ് ഉന്നയിച്ചിരിക്കുകയാണ്. ട്രംപിന്റെ വീറ്റോ ഒഴിവാക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ്സ് ബില്ല് പാസ്സാക്കണ മായിരുന്നു. അത് നടന്നതോടെയാണ് ട്രംപ് തുറന്ന വാക് പോരിന് ഒരുങ്ങുന്നത്.
നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിനെയാണ് ട്രംപ് വീറ്റോ ചെയ്തത്. സമൂഹ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനും യു.എസ്.കോൺഗ്രസ്സ് ശ്രമിക്കാതിരുന്നതാണ് കാരണമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് തന്റെ ഭരണകാലത്ത് സൈനിക സംവിധാനങ്ങൾക്ക് നൽകിയിരുന്ന പേരുകളെല്ലാം മാറ്റാൻ തീരുമാനിച്ചതിനേയും ട്രംപ് വിമർശിച്ചു. ഒപ്പം വിവിധ രാജ്യങ്ങളിലെ സൈനികരെ പിൻവലിക്കാൻ ട്രംപ് തീരുമാനിച്ചതിനേയും കോൺഗ്രസ്സ് എതിർത്തിരിക്കുകയാണ്. ജർമ്മനിയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ട്രൂപ്പുകളെ പിൻവലിക്കാൻ കഴിഞ്ഞ മാസങ്ങളിൽ ട്രംപ് തീരുമാനിച്ചതിനേയും കോൺഗ്രസ്സ് എതിർത്തിരുന്നു.
















Comments