മിലാൻ: ഇറ്റലിയിൽ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ നഷ്ട പരിഹാരക്കേസ്. കൊറോണ വ്യാപനത്തിൽ ജീവൻനഷ്ടപ്പെട്ടവരും രോഗം ബാധിച്ച് ഗുരുതരാവസ്ഥ യിലായവരുടേയും ബന്ധുക്കളാണ് സർക്കാറിനെതിരെ കോടതിയെ സമീപിച്ചത്. 900 കോടി രൂപയാണ് എല്ലാവരും ചേർന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണകൂടത്തിനുള്ള ക്രിസ്തുമസ്സ് സമ്മാനമാണ് ഈ കേസ്സെന്നാണ് പരാതിക്കാർ പറയുന്നത്.
കൊറോണ ബാധയുടെ ആദ്യഘട്ടത്തിൽ മരണപ്പെട്ട 500പേരുടെ കുടുംബാംഗങ്ങളാണ് കേസ്സ് നൽകിയത്. ചികിത്സ വേണ്ടപോലെ ലഭിക്കാത്തതാണ് തങ്ങളുടെ ഉറ്റവർ മരണപ്പെടാൻ കാരണമെന്നാണ് കേസ്സിൽ ഉന്നയിക്കുന്ന പരാതി.റോമിലെ കോടതിയിലാണ് കേസ്സ് നൽകിയത്.
പ്രധാനമന്ത്രി ഗ്വിസെപ്പേ കോൺടേ, ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെരാൻസാ, വടക്കൻ ലോംബാർഡി ഗവർണർ അറ്റീലിയോ ഫോണ്ടാസ എന്നിവർക്കെതിരെയാണ് കേസ്സ്. ഫെബ്രുവരിയിൽ രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ 70,000 പേരാണ് മരണപ്പെട്ടത്. യൂറോപ്പിലെ മരണസംഖ്യയിൽ ഇറ്റലി അഞ്ചാമതാണ്.
















Comments