തായ്‌പേയ്:ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ദൈവനിഷേധികളുടെ പാർട്ടിയാണെന്നും ടിബറ്റിനെ തകർക്കാൻ ശ്രമിക്കുന്നത് അതിന്റെ പേരിലാണെന്നും തായ്‌വാൻ ചരിത്രകാരൻ. മതം പിന്തുടരുന്നത് ചൈനയ്‌ക്ക് സഹിക്കുന്നില്ല അതിനാൽ തന്നെ മതസമൂഹമായി ജീവിക്കുന്ന ടിബറ്റിന്റെ ആദ്ധ്യാത്മികമായ ഉയിർത്തെഴുന്നേൽപ്പ് ചൈനയ്‌ക്ക് സഹിക്കുന്നില്ല. ചരിത്രകാരനും എഴുത്തുകാരനുമായ ടിബറ്റൻ ബുദ്ധമത വിശ്വസി ടെൻസിംഗ് യാങ്‌സോം ഭൂട്ടിയയാണ് ചൈനയുടെ മതനിന്ദക്കെതിരെ തുറന്നടിച്ചത്. തായ് വാനിലെ പ്രശസ്തമായ പത്രം ദ തായ് വാൻ ടൈംസിലെ ലേഖനത്തിലൂടെയാണ് ചൈനയുടെ ക്രൂരതകൾ അക്കമിട്ട് നിരത്തിയത്.
ടിബറ്റ് നൂറ്റാണ്ടുകളായി ബുദ്ധമത തത്വങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഒരു ഭൂപ്രദേശമാണ്. 99 ശതമാനം ജനങ്ങളും ബുദ്ധമത വിശ്വാസികളാണ്. ചൈനയുടെ അധിനിവേശത്തിൽ അവരാദ്യംമുതൽ ശ്രമിച്ചത് ബുദ്ധമതത്തെ തകർക്കാനാണ്. എട്ടാം നൂറ്റാണ്ടിൽ ടിബറ്റിലെ രാജാവ് റിസോംഗ് ഡ്യൂസെന്റെ കാലത്താണ് ഇന്ത്യയിൽ നിന്നും ബുദ്ധമതം ടിബറ്റിലേക്ക് എത്തുന്നതെന്നും ബൂട്ടിയ വ്യക്തമാക്കി.
1950ലാണ് ചൈനയുടെ അധിനിവേശം നടന്നത്. മാവോ സേതുംഗാണ് ടിബറ്റൻ ജനതയ്‌ക്ക് മേൽ കൊടുംക്രൂരതകൾ അടിച്ചേൽപ്പിച്ചത്. മതം വിഷമാണെന്ന് 14-ാം മത് ലാമയോട് നേരിട്ട് ലാമയോട് ഭീഷണിയുടെ സ്വരത്തിൽ മാവോ പറഞ്ഞെന്നും ബൂട്ടിയ ലേഖനത്തിൽ പരമാർശി ക്കുന്നു. ദലായ് ലാമ പ്രഖ്യാപിച്ച പഞ്ചൻ ലാമയുടെ സ്ഥാനാരോഹണം പോലും ചൈന തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
















Comments