ന്യൂഡൽഹി; നേപ്പാളിലെ ഭരണപ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന ചൈന ഇടപെടുന്നു. ഇതിനിടെ നേപ്പാളിലെ ഒലി മന്ത്രിസഭയുടെ രാജിയും പാർലമെന്റിന്റെ പിരിച്ചുവിടലിലും ഇന്ത്യ അഭിപ്രായം പറയാതെ അകലം പാലിച്ചിരിക്കുകയാണ്. നേപ്പാളിലേത് അവരുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.
നേപ്പാളിലെ ഭരണപ്രതിസന്ധിയും മുൻ പ്രധാനമന്ത്രി പചണ്ഡ നയിക്കുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി ഘടകവുമായുള്ള കെ.പി. ശർമ്മ ഒലിക്കുണ്ടായിരുന്ന തർക്കവും മൂർഛിച്ച തോടെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. പ്രശ്‌നത്തിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കാതിരുന്ന ഇന്ത്യ ഭാവിയിലും നേപ്പാളിന്റേയും ജനതയുടേയും സംരക്ഷണത്തിനും വികസനത്തിനും വേണ്ട സഹായങ്ങൾ തുടരുമെന്നും അറിയിച്ചു. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് വിശദീകരണം നൽകിയത്.
















Comments