ലണ്ടൻ: ബ്രക്‌സിറ്റിന് ശേഷവും മുന്നോട്ട് വെച്ച വ്യാപാര കരാറിൽ ബ്രിട്ടണുമായി യൂറോപ്പ്യൻ യൂണിയൻ ധാരണയിലെത്തി. ബ്രിട്ടന്റെ സമുദ്രമേഖലയടക്കമുള്ള പ്രദേശത്തെ യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങളുടെ ആധിപത്യം ഇല്ലാതാക്കിയുള്ള ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാണിജ്യ-വ്യാപാര രംഗത്തെ ധാരണ ബോറിസ് ജോൺസന്റെ നയതന്ത്ര മികവായിട്ടാണ് ലണ്ടൻ വിലയിരു ത്തുന്നത്. ഡിസംബർ 31ന് യൂറോപ്പ്യൻ യൂണിയനിൽ നിന്നും പൂർണ്ണമായും പിന്മാറുന്ന ബ്രിട്ടൺ വിവിധ കരാറുകളിൽ സംയുക്ത ധാരണയെ എതിർത്തിരുന്നു.
ആകെ 34 പേജുകളുള്ള ധാരണപത്രമാണ് ഇരു കൂട്ടരും ഒപ്പുവച്ചിരിക്കുന്നത്.തിരൂവയും ക്വാട്ട സമ്പ്രാദയും പാടില്ലെന്ന ബ്രിട്ടന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഒപ്പം ഏതു രംഗത്തും സ്വതന്ത്രമായി പ്രവർത്തിക്കാനും എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന ബോറിസ് ജോൺസന്റെ നയവും അംഗീകരിക്കപ്പെട്ടു. ചില മേഖലകളിൽ റഷ്യയുടെ കുത്തകയെ ബ്രിട്ടൺ ശക്തമായി എതിർത്തിരുന്നു. എന്നാലതിനോട് യൂറോപ്പ്യൻ യൂണിയൻ ആദ്യം സമ്മതം പ്രകടിപ്പിച്ചിരുന്നില്ല. യൂറോപ്പിന്റെ ചട്ടങ്ങളോ കോടതി നിയമമോ ബ്രിട്ടനെ ബാധിക്കില്ലെന്ന സുപ്രധാന തീരുമാനവും അംഗീകരിക്കപ്പെട്ടു.
ആകെ 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്പ്യൻ യൂണിയനുമായി സമുദ്രമേഖലയിലെ വ്യാപാരവും മത്സ്യബന്ധന അവകാശവും ഒരു കാരണവശാലും പങ്കിടില്ലെന്ന ശക്തമായ നിലപാടാണ് ബോറിസ് ജോൺസൻ എടുത്തിരുന്നത്. കരാർ വളരെ ദുർബലമാണെന്നും പക്ഷെ ബ്രിട്ടനിൽ നിന്നും പൂർണ്ണമായുള്ള എതിർപ്പിനേക്കാൾ നല്ലത് പങ്കാളിത്തമാണെന്ന തന്ത്രപരമായ സമീപനമാണ് യൂറോപ്പ്യൻ യൂണിയൻ കൈക്കൊണ്ടിരിക്കുന്നത്.
ബ്രിട്ടന് വേണ്ടി വ്യാപാര രംഗത്തെ സംയോജകനായ ലോർഡ് ഫ്രോസ്റ്റും യൂറോപ്പ്യൻ യൂണിയൻ കമ്മീഷൻ മേധാവി ഉറുസ്വേല വോൺ ഡെർ ലെയിനുമാണ് കരാറുകൾ പരസ്പരം ഒപ്പിട്ട് കൈമാറിയത്. ക്രിസ്മസ് തലേന്ന് യൂറോപ്പ്യൻ യൂണിയനുള്ള സമ്മാനമെന്നാണ് വ്യാപാര രംഗത്തുള്ളവർ കരാറിനെ വിലയിരുത്തുന്നത്. നാലര വർഷത്തെ തുടർച്ചയായ പരിശ്രമങ്ങൾക്കൊടുവിലാണ് വിട്ടുവീഴ്ചയ്‌ക്ക് ബോറിസ് ജോൺസൻ തയ്യാറാകുന്നത്.
















Comments